ഇന്‍ഡോര്‍: ഇന്ത്യയുടെ ടെസ്റ്റ് ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാരയ്ക്ക് ട്വന്റി 20യില്‍ ആദ്യ സെഞ്ചുറി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കുവേണ്ടി റെയില്‍വേസിനെതിരെയാണ് താരത്തിന്റെ സെഞ്ചുറി. 61 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന പൂജാരയുടെ മികവില്‍ സൗരാഷ് ട്ര മൂന്നു വിക്കറ്റിന് 188 റണ്‍സ് എടുത്തു. എന്നാല്‍ റെയില്‍വേസ് അഞ്ച് വിക്കറ്റിന് രണ്ടു പന്ത് ബാക്കി നില്‍ക്കേ ജയിച്ചു. 16 ഫോറും ഒരു സിക്സുമാണ് പൂജാര നേടിയത്. ട്വന്റി 20യില്‍ സൗരാഷ് ട്രയ്ക്കു വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് പൂജാര.