ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിത ക്രിക്കറ്റ് വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്കിനെത്തുടര്‍ന്ന് പുറത്ത്. ഇതോടെ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ ഹര്‍മന്‍പ്രീത് കളിക്കില്ല. കാല്‍ക്കുഴയ്ക്കേറ്റ പരിക്കാണ് താരത്തെ പുറത്താക്കിയത്. വാങ്കഡെ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയ ഹര്‍മന്‍പ്രീത് ഇന്നലെ പരിശീലനത്തില്‍ ഇറങ്ങിയിരുന്നില്ല. ഹര്‍മന്‍പ്രീതിനു പകരം ഓള്‍റൗണ്ടര്‍ ഹര്‍ലീന്‍ ഡിയോള്‍ ടീമിലെത്തി. നാളെയാണ് ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയ്ക്കു തുടക്കമാകുന്നത്.