ദുബായ്: ലോക ഒന്നാം നമ്പര്‍ വനിതാ താരം നവോമി ഒസാക ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍നിന്നു പുറത്ത്. ഒന്നാം നമ്പര്‍ താരത്തെ ഫ്രാന്‍സിന്റെ ക്രിസ്റ്റിന മ്്ളെഡനോവിച്ച് 6-3, 6-3ന് തോല്‍പ്പിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയശേഷമുള്ള ഒസാകയുടെ ആദ്യ മത്സരമാണ്. മെല്‍ബണിലെ ജയത്തിനുശേഷം കോച്ച് സാഷ ബാഗിനുമായി പിരിഞ്ഞ ഒസാക സര്‍വീസുകളില്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.