ചെന്നൈ: പ്രഥമ പ്രൊ വോളിബോള്‍ ലീഗില്‍ കേരളത്തിന്റ കാലിക്കട്ട് ഹീറോസ് ഫൈനലില്‍. യു മുംബയെ തകര്‍ത്താണ് ഹീറോസ് ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കാലിക്കട്ട് ഹീറോസിന്റെ വിജയം. സ്കോര്‍: 15-12, 15-9, 16-14. ഒരു തോല്‍വി പോലുമറിയാതെയാണ് കാലിക്കട്ട് ഫൈനലില്‍ പ്രവേശിച്ചത്. ഹീറോസിന്റെ മലയാളിതാരം ജെറോം വിനീത് 12 പോയിന്റുമായി ടോപ് സ്കോററായി.
ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് ഇരുടീമും പുറത്തെടുത്തത്. ആദ്യ സെറ്റിലെ അവസാനം തുടര്‍ച്ചയായ പോയിന്റ് നേടിയാണ് ഹീറോസ് സെറ്റ് നേടിയത്. രണ്ടാം സെറ്റിന്റെ തുടക്കത്തിലും യു മുംബയ്ക്ക് കാലിക്കട്ടിനൊപ്പമെത്താനായി. യു മുംബയുടെ പോയിന്റ് എട്ടില്നില്ക്കേ തുടര്‍ പോയിന്റുകളുമായി രണ്ടാം സെറ്റും കേരള ടീം സ്വന്തമാക്കി. നിര്‍ണായക മൂന്നാം സെറ്റില്‍ യും മുംബ തിരിച്ചുവരുമെന്ന് തോന്നി. യു മുംബ 12-7ന് മുന്നില്‍ നില്‍ക്കേ കാലിക്കട്ടിന്റെ പോള്‍ ലോട്മാന്റെയും ജെറോമിന്റെയും പ്രകടനങ്ങള്‍ ടീമിനെ ജയത്തിലേക്കു നയിച്ചു.