+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​കി​ല ധ​ന​ഞ്ജ​യ​യ്ക്കു ബൗ​ള്‍ ചെ​യ്യാം

ല​ണ്ട​ന്‍: ശ്രീ​ല​ങ്ക​ന്‍ സ്പി​ന്ന​ര്‍ അ​കി​ല ധ​ന​ഞ്ജ​യ​യ്ക്ക് ബൗ​ളിം​ഗ് തു​ട​രാ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ അ​നു​മ​തി ന​ല്‍കി. നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത ബൗ​ളിം​ഗ് ആ​ക്‌ഷ​നെ​ത
അ​കി​ല ധ​ന​ഞ്ജ​യ​യ്ക്കു ബൗ​ള്‍ ചെ​യ്യാം
ല​ണ്ട​ന്‍: ശ്രീ​ല​ങ്ക​ന്‍ സ്പി​ന്ന​ര്‍ അ​കി​ല ധ​ന​ഞ്ജ​യ​യ്ക്ക് ബൗ​ളിം​ഗ് തു​ട​രാ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ അ​നു​മ​തി ന​ല്‍കി. നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത ബൗ​ളിം​ഗ് ആ​ക്‌ഷ​നെ​ത്തു​ട​ര്‍ന്ന് ധ​ന​ഞ്ജയ​യ്ക്ക് ഐ​സി​സി വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. ബൗ​ളിം​ഗ് ആ​ക്‌ഷ​നി​ല്‍ ഐ​സി​സി നി​ര്‍ദേ​ശി​ച്ച​ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ​തോ​ടെ​യാ​ണ് ശ്രീ​ല​ങ്ക​ന്‍ ഇ​ട​ങ്ക​യ്യ​ന്‍ സ്പി​ന്ന​ര്‍ക്ക് ബൗ​ളിം​ഗ് തു​ട​രാ​ന്‍ അ​നു​മ​തി ന​ല്കി​യ​ത്. ധ​ന​ഞ്ജ​യ​യു​ടെ പു​തി​യ ബൗ​ളിം​ഗ് ആ​ക്‌ഷ​ന്‍ ചെ​ന്നൈ​യി​ലാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ബൗ​ളിം​ഗി​ല്‍ ഐ​സി​സി അ​നു​വ​ദി​ച്ചി​ട്ടു​ള്ള 15 ഡി​ഗ്രി​യി​ല്‍ കൂ​ടു​ത​ല്‍ കൈ​വ​ള​യു​ന്നു​ണ്ടെ​ന്ന് ക​ണ്ടാ​ണ് ശ്രീ​ല​ങ്ക​ന്‍ താ​ര​ത്തി​നെ വി​ല​ക്കി​യ​ത്. ന​വം​ബ​റി​ല്‍ ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കി​ടെ​യാ​ണ് ധ​ന​ഞ്ജ​യ​യു​ടെ ബൗ​ളിം​ഗി​ലെ പോ​രാ​യ്മ മാ​ച്ച് ഓ​ഫീ​ഷ്യ​ല്‍സ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. ഇ​നി​യും ധ​ന​ഞ്ജ​യ​യു​ടെ ബൗ​ളിം​ഗ് ആ​ക്‌ഷ​നി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യി എ​ന്തെ​ങ്കി​ലും തോ​ന്നി​യാ​ല്‍ മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന​വ​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ചെ​യ്യാ​നാ​കും.