ന്യൂഡല്‍ഹി: 12-ാം പതിപ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരിനെ നേരിടും. മാര്‍ച്ച് 23ന് ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. ആദ്യ രണ്ടാഴചത്തെ (17 മത്സരം) മത്സരക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് തീയതി അനുസരിച്ചാകും അടുത്ത ഫിക്സ്ചര്‍.
രണ്ടാഴ്ചത്തെ 17 മത്സരത്തില്‍ എട്ട് ടീമുകള്‍ക്കും ഹോം മത്സരമുണ്ടാകും. ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരും അഞ്ച് മത്സരം കളിക്കുമ്പോള്‍ മറ്റ് ടീമുകള്‍ നാലു മത്സരം കളിച്ചിരിക്കും. എല്ലാ ടീമും കുറഞ്ഞത് രണ്ടു ഹോം മത്സരവും അത്രതന്നെ എവേ മത്സരവും പൂര്‍ത്തിയാക്കും. ഡല്‍ഹി ക്യാപിറ്റല്‍സിനു മൂന്ന് ഹോം മത്സരമാണുള്ളത്. ആര്‍സിബിക്ക് മൂന്ന് എവേ മത്സരവുമുണ്ട്. ശനിയാഴ്ചത്തെ ഉദ്ഘാടന മത്സരമൊഴികെ മറ്റ് ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടു മത്സരം വീതമുണ്ടാകും.