നൂറംബര്‍ഗ്: ബുണ്ടസ്ലിഗയിൽ ബൊറൂസിയ ഡോര്‍ട്മുണ്ടിന് കഷ്ടകാലം തുടരുന്നു. ജയപ്രതീക്ഷയിലിറങ്ങിയ ബൊറൂസിയ പോയിന്റ് നിലയില്‍ അവസാനസ്ഥാനക്കാരായ നൂറംബര്ഗുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ ബൊറൂസിയയുടെ തുടര്‍ച്ചയായ മൂന്നാം സമനിലയാണ്. ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്ന ബൊറൂസിയയ്ക്ക് എല്ലാ ടൂര്‍ണമെന്റിലുമായി കഴിഞ്ഞ അഞ്ചു കളിയിലും ജയിക്കാനായിട്ടില്ല.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ ടോട്ടനത്തോട് 3-0ന് തോറ്റു. കൂടാതെ ജര്‍മന്‍ കപ്പില്‍ പുറത്താകുകയും ചെയ്തു. 22 കളിയില്‍ ബൊറൂസിയയ്ക്ക് 51 പോയിന്റും ഇത്രതന്നെ കളിയില്‍ ബയേണിന് 48 പോയിന്റുമാണുള്ളത്. മത്സരത്തിനിടെ ന്യൂണ്‍ബര്‍ഗ് ആരാധകര്‍ കറുത്ത ടെന്നീസ് ബോള്‍ കളത്തിലെറിഞ്ഞതിനാല് രണ്ടു തവണ കളി നിര്‍ത്തിവയ്ക്കേണ്ടിവന്നു. കാണികളുടെ പ്രതിഷേധത്തെത്തുടര്‍ന്നു 2021-22 സീസണില്‍ ഈ ഗ്രൗണ്ടില്‍ മത്സരങ്ങള്‍ക്ക് വിലക്കു വരുകയും ചെയ്തു.