ചങ്ങനാശേരി: അസംപ്ഷൻ കോളജ് ആതിഥ്യമരുളിയ സിസ്റ്റർ ട്രീസ മേരി മെമ്മോറിയൽ 24-ാമത് കേരള ഇന്റർ കോളജിയറ്റ് വോളിബോൾ ടൂർണമെന്റിൽ പാലാ അൽഫോൻസാ കോളജിനെ പരാജയപ്പെടുത്തി അസംപ്ഷൻ ജേതാക്കളായി. സ്കോർ (25-18, 23-25, 27-25, 25-17).
അസംപ്ഷൻ കോളജ് ഗോൾഡൻ ജൂബിലി മെമ്മോറിയൽ 19-ാമത് ഓൾ കേരള ഇന്റർ കോളജിയറ്റ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കണ്ണൂർ എസ്എൻ കോളജിനെ പരാജയപ്പെടുത്തി ആതിഥേയർ ചാന്പ്യൻമാരായി. സ്കോർ (66-45). വോളിബോൾ ടൂർണമെന്റിലെ മികച്ചതാരമായി അസംപ്ഷൻ കോളജിലെ എൻ.പി. അനഘയെയും ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ അസംപ്ഷൻ കോളജിലെ എം.എസ്. ആതിരയെ തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനത്തിൽ ദ്രോണാചാര്യ കെ.പി. തോമസ് സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ചെറുകുസുമം, വൈസ് പ്രിൻസിപ്പൽ ഡോ.അനിത ജോസ്, ഡോ. ജെയ്സി മോൾ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.