നെടുംകുന്നം: 33-ാമത് സിവൈഎംഎ ഓള് കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ശ്രീകേരള വര്‍മ തൃശൂരും കേരള പോലീസും ചാമ്പ്യന്മാര്. നെടുംകുന്നം സെന്റ് ജോണ്‍സ് എച്ച്എസ്എസ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടന്നത്.
പുരുഷന്മാരുടെ ഫൈനലില്‍ ശ്രീകേരള വര്‍മ 75-41ന് കേരള പോലീസിനെ തകര്‍ത്തു. വനിതകളില്‍ കേരള പോലീസ് 70-54ന് അസംപ്ഷന്‍ കോളജ് ചങ്ങനാശേരിയെ കീഴടക്കി. കേരള വര്‍മയിലെ വിദ്യാര്‍ഥികള്‍ ടൂര്‍ണമെന്റില്‍ രണ്ടു പ്രഫഷണല്‍ ടീമുകളെയാണ് തോല്പിച്ചത്. ഫൈനലില്‍ കേരള പോലീസിനെ പരാജയപ്പെടുത്തിയ കേരള വര്‍മ സെമിയില്‍ കെഎസ്ഇബിയെയാണ് കീഴടക്കിയത്. കോളജ് വിദ്യാര്‍ഥികളുടെ വേഗമേറിയ നീക്കത്തിനു മുന്നില്‍ പോലീസിന്റെ കളിക്കാര്‍ക്ക് അടിതെറ്റി. കേരള വര്‍മയ്ക്കുവേണ്ടി ഷുരാസ് മുഹമ്മദ് 25 പോയിന്റും ഗ്രിഗോ മാത്യു 18 പോയിന്റും നിക്ഷേപിച്ചു. 18 പോയിന്റ് നേടിയ പോലീസിന്റെ ശ്രീജിത് എന്‍. നായരാണ് ടോപ് സ്കോറര്‍.
അന്താരാഷ് ട്ര താരങ്ങളായ നീനു മോളും പൂജാമോളും അടങ്ങിയ ശക്തമായ ടീമുമായാണ് കേരള പോലീസ് അസംപ്ഷനെതിരേ ഇറങ്ങിയത്. ആദ്യ പകുതിയില്‍ 33-34ന് അസംപ്ഷനായിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ വേഗത്തില്‍ കളിച്ച പോലീസ് കോളജ് ടീമിനെ തോല്‍പ്പിച്ചു. പോലീസിനുവേണ്ടി പി.ആര്. സൂര്യ 18 പോയിന്റും റിയ 17 പോയിന്റും പി.എസ്. നീനു മോള് 14 പോയിന്റും പൂജാമോള്‍ 13 പോയിന്റും നിക്ഷേപിച്ചു. 14 പോയിന്റ് നേടിയ എം.എസ്. ആതിരയാണ് അസംപ്ഷന്റെ ടോപ് സ്കോറര്‍.