ബാഴ്സലോണ/മാഡ്രിഡ്: ലാ ലിഗയില്‍ ബാഴ്സലോണയ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനും നേരിയ ജയം. ഇരു ടീമും ഒാരോ ഗോള്‍ വീതമടിച്ചാണ് ജയിച്ചത്. എന്നാല്‍ റയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ അപ്രതീക്ഷിത ജിറോണയോടേറ്റുവാങ്ങി. ജയത്തോടെ ബാഴ്സലോണ ഒന്നാം സ്ഥാനത്തു തുടരുമ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ബാഴ്സലോണയ്ക്ക് 24 കളിയില്‍ 54 പോയിന്റും അത്ലറ്റിക്കോയക്ക് 47 പോയിന്റുമാണ്. 45 പോയിന്റുള്ള റയല്‍ മൂന്നാംസ്ഥാനത്ത്.
സ്വന്തം ന്യൂകാമ്പ് സ്റ്റേഡിയത്തിലിറങ്ങിയ ബാഴ്സലോണ സീസണിലെ ഏറ്റവും മോശം പ്രകടം നടത്തിയാണ് റയല്‍ വയ്യഡോലിഡിനെ പരാജയപ്പെടുത്തിയത്. ഒരു പെനല്റ്റിയി വലയിലാക്കിയ ബാഴ്സ സൂപ്പര്‍ താരം ലയണല്‍ മെസി ഒരെണ്ണം നഷ്ടമാക്കുകയും ചെയ്തു. സന്ദര്‍ശക ടീമിന്റെ ആക്രമണ മികവിന്റെ മൂര്‍ച്ച കുറഞ്ഞതാണ് ബാഴ്സലോണയെ രക്ഷപ്പെടുത്തിയത്. വിവിധ ടൂര്‍ണമെന്റില്‍ മൂന്നു സമനിലയ്ക്കുശേഷമാണ് ബാഴ്സയുടെ ജയം. ചൊവ്വാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ലിയോണിനെ നേരിടാനൊരുങ്ങുന്ന ബാഴ്സലോണ ലൂയി സുവാരസിനെ പുറത്തിരുത്തിയാണ് ഇറങ്ങിയത്.
ബാഴ്സലോണയുടെ ആക്രമണം തടയാന്‍ വയ്യഡോലിഡ് ശക്തമായ പ്രതിരോധമാണ് സ്ഥാപിച്ചത്. എന്നാല്‍ ഇടവേളയ്ക്കു പിരിയും മുമ്പ് പെനല്‍റ്റി ബോക്സില്‍ ജെറാര്‍ഡ് പിക്വെയെ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി മെസി വലയിലാക്കി. ലീഗില്‍ ഈ സീസണില്‍ മെസിയുടെ 22-ാം ഗോളാണ്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെസിയുടെ ക്ലോസ്റേഞ്ച് ഷോട്ട് ഗോള്‍കീപ്പര്‍ ജോര്‍ഡി മാസിപ് തട്ടിയകറ്റി. അവസാന മിനിറ്റില്‍ അര്‍ജന്റൈന്‍ താരത്തിന് പെനല്‍റ്റി ലഭിച്ചതാണ്. എന്നാല്‍ മെസിയുടെ കിക്ക് മാസിപ് തട്ടിയകറ്റി.
74-ാം മിനിറ്റില്‍ ആന്ത്വാന് ഗ്രീസ്മാന്റെ ഗോളിലാണ് അത്ലറ്റിക്കോ മാഡ്രിഡ് 1-0ന് റയോ വയ്യക്കാനോയെ തോല്പിച്ചത്. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷമാണ് അത്ലറ്റിക്കോയുടെ ജയം.
രണ്ടാം സ്ഥാനത്തേക്കു തിരിച്ചുവരാമെന്ന റയലിന്റെ മോഹങ്ങളെ ജിറോണ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തകര്‍ത്തു. സ്വന്തം സാന്റിയാഗോ ബര്‍ണാബുവില്‍ ഒരു ഗോളിനു മുന്നില്‍നിന്നശേഷമാണ് റയലിന്റെ തോല്‍വി.
25-ാം മിനിറ്റില്‍ കസേമിറോ റയലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ജിറോണ തിരിച്ചടിച്ചു. പെനല്‍റ്റി ബോക്സില്‍ സെര്‍ജിയോ റാമോസ് വരുത്തിയ ഹാന്‍ഡ് ബോളില്‍ ജിറോണക്ക് പെനല്‍റ്റി നല്കി. കിക്കെടുത്ത ക്രിസ്റ്റ്യന്‍ സ്റ്റുവാനി പന്ത വലയിലാക്കി. സമനിലയോടെ ജിറോണ ആക്രമണം ശക്തമാക്കി. 75-ാം മിനിറ്റില്‍ പോര്ടുവിന്റെ ഹെഡര്‍ സന്ദര്‍ശകര്‍ക്കു വിജയഗോള്‍ നല്കി. 90-ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് റാമോസ് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങി.