മഡ്ഗാവ്: പുതിയ പരിശീലകനു കീഴില്‍ പുതിയ ഊര്‍ജം കണ്ടെത്തിയ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത അങ്കത്തിനായി എഫ്സി ഗോവയ്ക്കെതിരേ. നിലോ വിന്‍ഗാഡ പരിശീലകനായി ചുമതലയേറ്റശേഷം ബ്ലാസ്റ്റേഴ്സിന്റെ തലവരമാറി. ഒന്നാം സ്ഥാനക്കാരായ ബംഗളൂരു എഫ്സിയെ സമനിലയില്‍ കുരുക്കി.
അടുത്ത മത്സരത്തില്‍ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ ചെന്നൈയിന് എഫ്സിക്കെതിരേ 3-0ന്റെ തകര്‍പ്പന്‍ ജയവും കുറിച്ചശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോവയെ നേരിടാനെത്തുന്നത്. തുടര്‍ച്ചയായി 14 മത്സരങ്ങള്‍ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം സ്വന്തമാക്കാനായത്. ലീഗില്‍ ഇനി രണ്ടു മത്സരം മാത്രം അവശേഷിക്കേ ഒന്‍പതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് നില മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇറങ്ങുക. വിന്‍ഗാഡയ്ക്കു കീഴില്‍ ടീമിനു ഭാവിയുണ്ടെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വവുമുണ്ട്. മറുവശത്തുള്ള ഗോവയാണെങ്കില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ ഗോവ ബംഗളൂരുവിനെ മറികടന്ന് ഒന്നിലെത്തും. 15 കളിയില്‍ 28 പോയിന്റാണ് ഗോവയ്ക്ക്.
ബ്ലാസ്റ്റേഴ്സിന് എക്കാലവും ശക്തരായ എതിരാളികളാണ് ഗോവ. ഈ സീസണില്‍ 3-1നാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് തോറ്റത്. ഈ തോല്‍വിക്ക് അവരുടെ ഗ്രൗണ്ടില്‍ പകരംവീട്ടാനാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ചു കളിയും തോല്‍ക്കാതെ മുന്നേറുന്ന ഗോവ തകര്‍പ്പന്‍ ഫോമിലാണ്. നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെയും മുംബൈ സിറ്റിയെയും എടികെയും തകര്‍ത്ത ഗോവയുടെ ആക്രമണനിരയും ഒപ്പം പ്രതിരോധക്കാരും മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ അഞ്ചു കളിയില്‍ നാലു ക്ലീന്‍ ഷീറ്റുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ മാത്രമാണ് ഗോവയുടെ പ്രതിരോധക്കാര്‍ വഴങ്ങിയത്.