ദോഹ: ലോക മൂന്നാം നമ്പര്‍ ടെന്നീസ് താരം സിമോണ ഹാലെപിനെ അട്ടിമറിച്ച് ബെല്‍ജിയത്തിന്റെ എലിസ് മെര്ട്ടന്സ്് ഖത്തര്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. ലോക 21-ാം റാങ്കുകാരിയായ ബെല്ജിയന്താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ജയമാണിത്. ആദ്യ സെറ്റ് നഷ്ടമായ മെര്‍ട്ടന്‍സ് ശക്തമായ പോരാട്ടത്തിലൂടെയാണ് റുമേനിയന്‍ താരത്തെ കീഴടക്കിയത്.
3-6, 6-4, 6-3നായിരുന്നു ബെല്‍ജിയന്‍ താരത്തിന്റെ ജയം. പുറം വേദനയെത്തുടര്‍ന്ന് മെര്‍ട്ടന്‍സ് എട്ടു മിനിറ്റ് മെഡിക്കല്‍ ടൈം എടുത്തിരുന്നു. പുറം വേദനയ്ക്കൊപ്പം രണ്ടാം സെറ്റില്‍ തുടര്‍ച്ചയായി 18 പോയിന്റും നഷ്ടമാക്കിയശേഷമാണ് മെര്‍ട്ടന്‍സിന്റെ ജയം. ദോഹയില്‍ ഈ ആഴ്ച ബെല്‍ജിയന്‍ താരം ആദ്യ പത്ത് റാങ്കിലുള്ള മൂന്നു പേരെയാണ് തോല്‍പ്പിച്ചത്.