കിരണ്‍ മോറെയ്ക്കൊപ്പം വിക്കറ്റ്കീപ്പിംഗ് പാഠങ്ങള്‍ പഠിക്കാന്‍ സമയം ചെലവഴിച്ചത് ഓസ്ട്രേലിയയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചെന്ന് യുവ വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്ത്.
ഇംഗ്ലണ്ട്് പര്യടനത്തിലെ മോശം വിക്കറ്റ്കീപ്പിംഗിന്റെ പേരില്‍ പന്ത് ധാരാളം പഴി കേട്ടിരുന്നു. ഇംഗ്ലണ്ടില്‍ പന്ത് നിരവധി ബൈ വിട്ടുകളഞ്ഞു. എന്നാല്‍, ഓസ്ട്രേലിയയില്‍ ടെസ്റ്റ് കളിക്കാനെത്തിയപ്പോള്‍ യുവതാരത്തിന്റെ വിക്കറ്റ്കീപ്പിംഗില് മാറ്റം കണ്ടു. 20 ക്യാച്ച് നേടി. അഡ്ലെയ്ഡില് മാത്രം 11 പുറത്താക്കലുകള്‍ നടത്തിയ പന്ത് ലോക റിക്കാര്‍ഡിനൊപ്പമെത്തി.
ഇംഗ്ലണ്ട് പര്യടനത്തിനുശേഷം പന്ത് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ മോറെയുമായി സമയം ചെലവഴിച്ചിരുന്നു. ഇവിടെ വച്ച് അദ്ദേഹത്തോടൊപ്പം താന്‍ വിക്കറ്റ്കീപ്പിംഗിലെ ചില കാര്യങ്ങളെക്കുറിച്ചു പഠിച്ചു. ഇതില്‍ കൈകളുടെ പൊസിഷനിംഗും ശരീരത്തിന്റെ ചലനവുമുണ്ടായിരുന്നുവെന്ന് പന്ത് പറഞ്ഞു.