ന്യൂഡൽഹി: ദേശീയ ഓപ്പണ്‍ 20 കിലോമീറ്റർ നടത്തത്തിൽ മലയാളി താരം കെ.ടി. ഇർഫാൻ പുരുഷ വിഭാഗത്തിൽ ജേതാവായി. 1:26.18 സെക്കൻഡിലാണ് ഇർഫാൻ മത്സരം പൂർത്തിയാക്കിയത്. വനിതാ വിഭാഗത്തിൽ കേരളത്തിന്റെ ബി. സൗമ്യക്കാണ് സ്വർണം. 1:40.25 സെക്കൻഡിൽ സൗമ്യ ഫിനിഷിംഗ് ലൈൻ കടന്നു.