ക്രൈസ്റ്റ്ചർച്ച്: മാർട്ടിൻ ഗപ്റ്റിൽ തുടർച്ചയായ രണ്ടാം ഏകദിന ക്രിക്കറ്റിലും സെഞ്ചുറി നേടിയപ്പോൾ ന്യൂസിലൻഡിനു ജയം. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സര പരന്പര ആതിഥേയർ 2-0ന് മുന്നിലെത്തി ഉറപ്പിച്ചു. സ്കോർ: ബംഗ്ലാദേശ് 49.4 ഓവറിൽ 226. ന്യൂസിലൻഡ് 36.1 ഓവറിൽ രണ്ടിന് 229. 88 പന്തിൽ 118 റണ്‍സ് നേടിയ ഗപ്റ്റിലാണ് മാൻ ഓഫ് ദ മാച്ച്. കെയ്ൻ വില്യംസണ് 65 റണ്‍സുമായി പുറത്താകാതെനിന്നു.