നാദിയാദ് (ഗുജറാത്ത്): 64-ാമത് ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ആണ്കുട്ടികളുടെ പോരാട്ടത്തിന്റെ ആദ്യംദിനം കേരളം ചാടിയും ഓടിയും നേടിയത് ഒരു സ്വർണവും രണ്ടു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡൽ. പോൾവോൾട്ടിലൂടെയാണ് കേരള അക്കൗണ്ടിൽ സ്വർണം എത്തിയത്. ഹൈജംപിലും 100 മീറ്റർ ഓട്ടത്തിലും ഓരോ വെങ്കലവുമെത്തി.
പോളിൽ സ്വർണം
പോൾവോൾട്ടിൽ 4.40 മീറ്റർ ഉയരം കണ്ടെത്തിയാണ് കേരളത്തിനായി എ.കെ. സിദ്ധാർഥ് സ്വർണം സ്വന്തമാക്കിയത്. എതിരാളികളേക്കാൾ ഏറെ മുന്നിലായിരുന്നു സിദ്ധാർഥ്. രണ്ടാം സ്ഥാനം നേടിയ കർണാടകയുടെ ഭവിത് കുമാറിന് 3.80 മീറ്റർ ഉയരം മറികടക്കാനേ സാധിച്ചുള്ളൂ. 3.70 മീറ്ററുമായി തമിഴ്നാടിന്റെ യുവാൻ പ്രശാന്ത് വെങ്കലം നേടി. കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസിന്റെ താരമാണ് സിദ്ധാർഥ്.
നിർഭാഗ്യ ഹൈജംപ്
ഹൈജംപിൽ സ്വർണവും വെള്ളിയും വെങ്കലവും നേടിയ താരങ്ങൾ തുല്യ ഉയരമാണ് മറികടന്നത്, 2.03 മീറ്റർ. എന്നാൽ, ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണവും വെള്ളിയും വെങ്കലവും നിർണയിക്കേണ്ടിവന്നപ്പോൾ നിർഭാഗ്യമുണ്ടായത് കേരളത്തിന്റെ അലൻ ജോസിന്.
അലൻ ജോസ് വെങ്കലത്തിൽ മുത്തമിട്ടപ്പോൾ കർണാടകയുടെ പി. യാഷസ് സ്വർണവും മഹാരാഷ്ട്രയുടെ ഗൗരവ് അഭയ് വെള്ളിയും നേടി. എസ്എൻവി എച്ച്എസ്എസ് എൻആർ സിറ്റി രാജാക്കാടിന്റെ താരമാണ് അലൻ.
100ൽ വെങ്കലം
വേഗക്കാരെ നിർണയിച്ച 100 മീറ്റർ പോരാട്ടത്തിൽ കേരളത്തിന്റെ സി. അഭിനവ് വെങ്കലം സ്വന്തമാക്കി. 10.86 സെക്കൻഡിലാണ് അഭിനവ് ഫിനിഷിംഗ് ലൈൻ കടന്നത്. കർണാടകയുടെ ശശികാന്ത് വീരുപ്രകാശ് 10.75 സെക്കൻഡിൽ സ്വർണത്തിൽ മുത്തമിട്ടു. ഉത്തർപ്രദേശിന്റെ റിങ്കു സിംഗിനാണ് (10.85 സെക്കൻഡ്) വെള്ളി. സായ് തിരുവനന്തപുരത്തിന്റെ താരമാണ് അഭിനവ്.