ഗോഹട്ടി: 83-ാമത് ദേശീയ ബാഡ്മിന്റണില്‍ നിലവിലെ ചാമ്പ്യന്‍ സൈന നെഹ്വാള്, മുന്‍ ചാമ്പ്യന്മാരായ പരുപള്ളി കശ്യപ്, സൗരഭ് വര്‍മ എന്നിവര്‍ സെമി ഫൈനലില്‍. സൈന 21-10, 21-10ന് നേഹ പണ്ഡിറ്റിനെ തോല്‍പ്പിച്ചു. സെമിയില്‍ സൈന വൈഷ്ണവി ഭാലെയെ നേരിടും.
പുരുഷ വിഭാഗത്തില്‍ കശ്യപ് 21-18, 21-16ന് ബോദിത് ജോഷിയെയും സൗരഭ് വര്‍മ 21-11, 21-23, 21-18ന് ബി. സായ് പ്രണീതിനെയും തോല്‍പ്പിച്ചു.
കോർട്ടിന്റെ ശോച്യാവസ്ഥയെത്തുടർന്ന് കഴിഞ്ഞ ദിവസം സൈന നെഹ്വാൾ മത്സരത്തിനിറങ്ങിയില്ല. ഇതേത്തുടർന്ന് മത്സരക്രമങ്ങൾ പുതുക്കിനിശ്ചയിക്കേണ്ടിവന്നു. നാഗ്പുരിൽനിന്നുള്ള മാളവിക ബെൻസോദിനെ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കി പി.വി. സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചതിനുശേഷമായിരുന്നു കോർട്ട് പ്രശ്നം ഉണ്ടായത്.