ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷൂട്ടര്‍മാരായ മനു ഭാകറുടെയും വിജയ് വീര്‍ സിദ്ദുവിന്റെയും സിബിഎസ്ഇ പ്ലസ് ടുവിലെ രണ്ടു വിഷയങ്ങളുടെ പരീക്ഷ മാറ്റാന്‍ സായ് ബോര്‍ഡിന് കത്തെഴുതി. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ട് വരെ ചൈനീസ് തായ്പേയില്‍ ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതിനാലാണ് ഇവരുടെ പരീക്ഷാ തീയതി മാറ്റി നല്കാന് സായ് ആവശ്യപ്പെട്ടത്. മനു ഭാകറിന് മാര്‍ച്ച് 25ന് ഹിസ്റ്ററി പരീക്ഷയും സിദ്ദുവിന് മാര്‍ച്ച് 29ന് സൈക്കോളജി പരീക്ഷയുമുണ്ട്. 30ന് ഇരുവര്‍ക്കും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരീക്ഷയുമുണ്ട്.
കഴിഞ്ഞ വര്‍ഷം അനീഷ് ഭന്വാലയുടെ പത്താം ക്ലാസ് പരീക്ഷകള്‍ ടൂര്ണമെന്റിനുശേഷമേ നടത്താവൂ എന്നാവശ്യപ്പെട്ട് സായ് സിബിഎസ്ഇക്ക് കത്തെഴുതിയിരുന്നു. അന്ന് ഇക്കാര്യം ബോര്‍ഡ് അനുഭാവപൂര്‍വം പരിഗണിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം അനീഷ് ഭന്വാലയുടെ പത്താം ക്ലാസ് പരീക്ഷകള്‍ ടൂര്ണമെന്റിനുശേഷമേ നടത്താവൂ എന്നാവശ്യപ്പെട്ട് സായ് സിബിഎസ്ഇക്ക് കത്തെഴുതിയിരുന്നു. അന്ന് ഇക്കാര്യം ബോര്‍ഡ് അനുഭാവപൂര്‍വം പരിഗണിച്ചിരുന്നു.