ഡർബൻ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. 48 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഡെയ്ൽ സ്റ്റെയിനാണ് ദക്ഷിണാഫ്രിക്കയ്ക്ക് 44 റണ്‍സ് ലീഡ് സമ്മാനിച്ചത്. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 235ന് എതിരേ ലീഡ് പ്രതീക്ഷയോടെ ഇറങ്ങിയ ലങ്ക 191ന് പുറത്തായി. 51 റണ്‍സ് നേടിയ കുശാൽ പെരേരയാണ് ലങ്കൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർ 36ൽ നിൽക്കുന്പോൾ ഓപ്പണർ മർക്രമിന്റെ (28 റണ്‍സ്) വിക്കറ്റ് നഷ്ടപ്പെട്ടു.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർ 36ൽ നിൽക്കുന്പോൾ ഓപ്പണർ മർക്രമിന്റെ (28 റണ്‍സ്) വിക്കറ്റ് നഷ്ടപ്പെട്ടു.