നാദിയാദ് (ഗുജറാത്ത്): 64-ാമത് ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ ആൺകുട്ടികളുടെ വിഭാഗം പോരാട്ടം ഇന്നു മുതൽ. മൂന്ന് ദിവസമായി നാദിയാദ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന പോരാട്ടത്തിൽ കേരളം ചാന്പ്യൻഷിപ്പ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആദ്യ ദിനമായ ഇന്ന് അഞ്ച് ഫൈനലുകൾ നടക്കും. ചൊവ്വാഴ്ച സമാപിച്ച പെൺകുട്ടികളുടെ വിഭാഗം പോരാട്ടത്തിൽ കേരളം ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. 104 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം കിരീടത്തിൽ മുത്തമിട്ടത്.
ചരിത്രത്തിൽ ആദ്യമായാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് സമയത്തായി മീറ്റ് സംഘടിപ്പിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് സമയത്തായി മീറ്റ് സംഘടിപ്പിക്കുന്നത്.