ഒരു സീസണ് മാത്രം യുണൈറ്റഡിലുണ്ടായിരുന്ന എയ്ഞ്ചല്‍ ഡി മരിയയാണ് ഇന്നലെ പിഎസ്ജിയുടെ രണ്ടു ഗോളിനും വഴിയൊരുക്കിയത്. യുണൈറ്റഡില്‍ ഡി മരിയയ്ക്കു മോശം കാലമായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫർഡിൽ എത്തിയ അര്‍ജന്റൈന്‍ താരത്തെ യുണൈറ്റഡ്് ആരാധകര്‍ കൂവി. ആദ്യ പകുതിയില്‍ സാവധാനം കളിച്ചു തുടങ്ങിയ ഡി മരിയയെ യുണൈറ്റഡിന്റെ ആഷ്ലി യംഗ്് കളത്തിന്റെ വശത്തുള്ള ലോഹനിര്‍മിതമായ വേലിയിലേക്കു തള്ളിയിട്ട് മാരകമായി ഫൗള്‍ ചെയ്തു. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് യംഗ് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങാതെ രക്ഷപ്പെട്ടു. ചെറിയ ചികിത്സയ്ക്കുശേഷം ഡി മരിയ വീണ്ടും കളത്തിലെത്തി.
ആരാധകര്‍ കൂവുമ്പോള്‍ ഡിമരിയ ചെവിയില്‍ കൈവച്ച്് അതു ശ്രവിച്ചു. രണ്ടാം പകുതിയില്‍ താരത്തിനുനേരെ ബിയര്‍ കുപ്പികൊണ്ട് എറുണ്ടായി, രണ്ടാമത്തെ ഗോളിനു മുമ്പ് ഡി മരിയയ്ക്കു നേരേ വെള്ളംനിറച്ച പ്ലാസ്റ്റിക് കുപ്പികൊണ്ടും. 81-ാം മിനിറ്റില്‍ ഡി മരിയയെ പിന്‍വലിച്ചപ്പോഴും ആരാധകര്‍ കൂവിക്കളിയാക്കി. യുണൈറ്റഡ് ആരാധകര്‍ പ്രകോപിപ്പിച്ചിട്ടും അവസാന ചിരി ഡി മരിയയ്ക്കായിരുന്നു.