റോം: ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ നിക്കോളോ സാനിയോളോയുടെ ഇരട്ട ഗോള്‍ മികവില്‍ എഎസ് റോമ 2-1ന് എഫ്സി പോര്‍ട്ടോയെ തോല്‍പ്പിച്ചു. രണ്ടാം പകുതിയിലായിരുന്നു ഗോളുകളെല്ലാം. 70, 76 മിനിറ്റുകളിലാണ് പത്തൊമ്പതുകാരന് വലകുലുക്കിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഇരട്ട ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇറ്റലിക്കാരനെന്ന റിക്കാര്‍ഡ് സാനിയോളോ സ്വന്തമാക്കി. 79-ാം മിനിറ്റില്‍ പോര്‍ട്ടോയുടെ പകരക്കാരാന്‍ അഡ്രിയാന്‍ ലോപസ് നിര്‍ണായകമായ എവേ ഗോള്‍ സ്വന്തമാക്കി.