കറാച്ചി: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ലെന്ന ചരിത്രം ഇത്തവണ പാക്കിസ്ഥാൻ തിരുത്തുമെന്ന് മൊയിൻ ഖാൻ. 2017 ൽ നടന്ന ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മോയിൻഖാന്റെ അഭിപ്രായപ്രകടനം.
ഇപ്പോഴത്തെ പാക് ടീം ഇന്ത്യക്കെതിരേ ജയം നേടാൻ പ്രാപ്തമാണ്. പ്രതിഭകളുടെ ഒരു കൂട്ടമാണ് ഈ ടീം. സർഫ്രാസിന്റെ ക്യാപ്റ്റൻസി മികച്ചതാണ്. ലോകകപ്പ് നടക്കുന്ന ജൂണ്‍ മാസത്തിലെ ഇംഗ്ലീഷ് സാഹചര്യങ്ങൾ നന്നായി അറിയാവുന്ന ടീമാണ് പാക്കിസ്ഥാൻ. മികച്ച ബൗളർമാരും പാക്കിസ്ഥാനുണ്ട് -മോയിൻ ഖാൻ പറഞ്ഞു.