ഡർബൻ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ആതിഥേയർ 235 റണ്‍സിനു പുറത്തായി. 80 റണ്‍സ് നേടി ക്വിന്റണ്‍ ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.