നാഗ്പുർ: ഇറാനി ട്രോഫി ക്രിക്കറ്റിൽ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരേ രഞ്ജി ട്രോഫി ജേതാക്കളായ വിദർഭ ലീഡ് ലക്ഷ്യമാക്കി നീങ്ങുന്നു. ഒന്നാം ഇന്നിംഗ്സിൽ 330 റണ്‍സിനു പുറത്തായ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരേ രണ്ടാം ദിനം അവസാനിക്കുന്പോൾ വിദർഭ ആറിന് 245 റണ്‍സ് എന്നനിലയിലാണ്.
കർണേശ്വറിന്റെ ബൗളിംഗ്
വിദർഭയുടെ അക്ഷയ് കർണേശ്വറിന്റെ ബൗളിംഗ് ആദ്യദിനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യം ഇടംകൈകൊണ്ട് ബൗൾ ചെയ്ത കർണേശ്വർ ഓവറിനിടെ വലംകൈകൊണ്ടും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇത് തരംഗമായി. ശ്രേയസ് അയ്യറിന്റെ വിക്കറ്റ് വീഴ്ത്തിയതിനു ശേഷം പുതിയ ബാറ്റ്സ്മാനെതിരേയാണ് കർണേശ്വർ കൈ മാറ്റി പന്തെറിഞ്ഞത്.