മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റിയെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ 27 പോയിന്റുമായി നോർത്ത് ഈസ്റ്റ് ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. ഇതോടെ മുംബൈ (27 പോയിന്റ്) മൂന്നാമതായി.