കൊച്ചി: പ്രോ വോളി ലീഗിൽ ഹൈദരാബാദ് ബ്ലാക് ഹോക്സിന് രണ്ടാം ജയം. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ യു മുംബ വോളിയെ രണ്ടിനെതിരേ മൂന്നു സെറ്റുകൾക്കാണു ഹൈദരാബാദ് ടീം തോൽപ്പിച്ചത്. ആദ്യ മൂന്നു സെറ്റുകളിൽ രണ്ടെണ്ണം നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ഹൈദരാബാദിന്റെ തിരിച്ചുവരവ്. സ്കോർ: 15-13, 11-15, 15-7, 14-15, 11-15.
ലീഗിൽ അഞ്ചു മത്സരങ്ങളും പൂർത്തിയാക്കിയ ബ്ലാക്ഹോക്സ് നാലു പോയിന്റോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായി. മുംബ ടീമിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഇന്നു കൊച്ചിയിലെ അവസാന ലീഗ് മത്സരത്തിൽ ടൂർണമെന്റിലെ അപരാജിതരായ കാലിക്കട്ട് ഹീറോസ് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിടും. കളിച്ച നാലു മത്സരങ്ങളും വിജയിച്ച കാലിക്കട്ടിനൊപ്പം അഞ്ചിൽ നാലു വിജയവുമായി കൊച്ചി ബ്ലൂ സ്പൈക്കേഴ്സും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. 16 മുതൽ ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളെല്ലാം. ഫൈനൽ 22നു നടക്കും.