ആംസ്റ്റര്‍ഡാം: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് എവേ പോരാട്ടത്തില്‍ അയാക്സിനെ നേരിടും. ലാ ലിഗയില്‍ തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളിലെ ജയത്തോടെ റയല്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ലൂക്ക മോഡ്രിച്ചും കരിം ബെന്‍സെമയും ഫോമിലാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ജിയില്‍ കളിച്ച റയല്‍ ഒന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തതെങ്കിലും രണ്ടു തോല്‍വി നേരിട്ടിരുന്നു. എന്നാല്‍, അയാക്സാണെങ്കില് ഒരു തോല്‍വി പോലുമില്ലാതെ രണ്ടാം സ്ഥാനക്കാരായാണ് ഗ്രൂപ്പ് ഇയിലെ പോരാട്ടം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ഏഴു കളിയില്‍ ആറും ജയവും ഒരു സമനിലയുമുള്ള റയല്‍ ആത്മവിശ്വാസത്തോടെയാണ് അയാക്സിനെ നേരിടുന്നത്. കഴിഞ്ഞ ആറു കളിയിലും അയാക്സിനെ തോല്‍പ്പിച്ച റയല്‍ ഒരിക്കല്‍ക്കൂടി ജയം തേടിയാണ് ഇറങ്ങുന്നത്. സമീപനാളിൽ റയല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അയാക്സ് മറ്റൊരു വഴിക്കാണ്. ശീതകാല അവധിക്കുശേഷം ലീഗ് തുടങ്ങിയശേഷം അയാക്സിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീണിരിക്കുന്നതാണ് കാണാനാകുന്നത്.
ഇന്ന് നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ടോട്ടനം സ്വന്തം ഗ്രൗണ്ടില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിടും. പരിക്കിനെത്തുടര്‍ന്നു ഹാരി കെയ്ന്‍ ടീമിലില്ലാത്തത് ടോട്ടനത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.