ഗ്രോസ് ഐസ്ലെറ്റ്: മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ ഇംഗ്ലീഷ് നായകൻ ജോ റൂട്ടിനെതിരേ പരിധിവിട്ട സ്ലെഡ്ജിംഗ് നടത്തിയ വെസ്റ്റ് ഇൻഡീസ് ബൗളർ ഷാനോണ്‍ ഗബ്രിയേലിന് അന്പയറുടെ താക്കീത്. ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 എന്ന സ്കോറിൽ നിൽക്കുന്പോളായിരുന്നു സംഭവം. ഗബ്രിയേലിനു റൂട്ട് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ടുള്ള ഗബ്രിയേലിന്റെ പരാമർശങ്ങൾക്കുള്ള മറുപടിയാണ് റൂട്ട് നല്‍കിയത്.