![നേപ്പാളിന്റെ സന്ദീപ് ജോറാ...](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_9470429/full.jpg)
ദുബായ്: അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാര്‍ഡ് നേപ്പാളിന്റെ സന്ദീപ് ജോറയ്ക്ക്. യുഎഇക്കെതിരേയുള്ള മത്സരത്തിലാണ് 17 വയസും 103 ദിവസവുമുള്ള ജോറയുടെ പ്രകടനം.
മൂന്നു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടയില്‍ 46 പന്തില്‍ 53 റണ്‍സ് നേടിയ ജോറ പുറത്താകാതെ നിന്നു. കൗമാരതാരത്തിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമാണ്. ഐസിസി ട്വിറ്ററിലൂടെ താരത്തിന്റെ റിക്കാര്‍ഡ് പുറത്തുവിട്ടു. ജോറയുടെ പ്രകടനമുണ്ടായിട്ടും നേപ്പാള്‍ 21 റണ്‍സിന് തോറ്റു.
26ന് യുഎഇക്കെതിരേ അന്താരാഷ്ട്ര ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാര്‍ഡ് നേപ്പാളിന്റെ രോഹിത് പൗഡല്‍ കുറിച്ചിരുന്നു. സച്ചിന് തെണ്ടുല്‍ക്കര്‍, ഷാഹിദ് അഫ്രിദി എന്നിവരുടെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡാണ് പൗഡല്‍ തിരുത്തിയത്. 16 വയസും 146 ദിവസമുള്ള താരം 58 പന്തില്‍നിന്ന് 55 റണ്‍സ് നേടി.