+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് ഇ​ന്നു തു​ട​ക്കം

തി​​രു​​വ​​ന്ത​​പു​​രം: ഒ​​ളി​​ന്പ്യ​​ൻ സു​​രേ​​ഷ്ബാ​​ബു മെ​​മ്മോ​​റി​​യ​​ൽ ഒ​​ൻ​​പ​​താ​​മ​​ത് സം​​സ്ഥാ​​ന യൂ​​ത്ത് അ​​ത്‌​​ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്നു തു​​ട​​ക്ക​​മാ​​കും. സം​​സ്ഥ
യൂ​ത്ത് അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് ഇ​ന്നു തു​ട​ക്കം
തി​​രു​​വ​​ന്ത​​പു​​രം: ഒ​​ളി​​ന്പ്യ​​ൻ സു​​രേ​​ഷ്ബാ​​ബു മെ​​മ്മോ​​റി​​യ​​ൽ ഒ​​ൻ​​പ​​താ​​മ​​ത് സം​​സ്ഥാ​​ന യൂ​​ത്ത് അ​​ത്‌​​ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്നു തു​​ട​​ക്ക​​മാ​​കും. സം​​സ്ഥാ​​ന​​ത്തെ 14 ജി​​ല്ല​​ക​​ളി​​ൽ നി​​ന്നാ​​യി നാ​നൂ​റോ​​ളം താ​​ര​​ങ്ങ​​ൾ ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ​​നാ​​യ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ര​​ണ്ടു ദി​​വ​സം നീ​​ണ്ടു നി​​ല്ക്കു​​ന്ന കാ​​യി​​ക മാ​​മാ​​ങ്ക​​ത്തി​​ൽ അ​​ങ്ക​​ത്തി​​നി​​റ​​ങ്ങും.

യൂ​​ത്ത് ബോ​​യ്സി​​ന്‍റെ 10000 ന​​ട​​ത്ത മ​​ത്സ​​ര​​ത്തോ​​ടെ​​യാ​​ണ് ട്രാ​​ക്ക് ഉ​​ണ​​രു​​ക. തു​​ട​​ർ​​ന്ന് പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 5000 മീ​​റ്റ​​ർ ന​​ട​​ത്ത മ​​ത്സ​​ര​​ത്തി​​ന് ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ​​നാ​​യ​​ർ സ്റ്റേ​​ഡി​​യം സാ​​ക്ഷ്യം വ​​ഹി​​ക്കും.16 ഇ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ന് ഫൈ​​ന​​ൽ ന​​ട​​ക്കും. മീ​​റ്റി​​ലെ വേ​​ഗ​​മേ​​റി​​യ താ​​ര​​ങ്ങ​​ളെ നി​​ശ്ച​​യി​​ക്കു​​ന്ന 100 മീ​​റ്റ​​ർ ഫൈ​​ന​​ൽ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30 ന് ​​ന​​ട​​ക്കും.

ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ താ​​ര​​ങ്ങ​​ൾ പോ​​രാ​​ട്ട​​ത്തി​​ന് ഇ​​റ​​ങ്ങു​​ന്ന​​ത് പാ​​ല​​ക്കാ​​ട്ടു നി​​ന്നു​​മാ​​ണ്. 51 താ​​ര​​ങ്ങ​​ളാ​​ണ് പാ​​ല​​ക്കാ​​ട്ടു നി​​ന്നും അ​​ന​​ന്ത​​പു​​രി​​യി​​ൽ പോ​​രാ​​ട്ട​​ത്തി​​നാ​​യി ഇ​​റ​​ങ്ങു​​ന്ന​​ത്. ആ​​തി​​ഥേ​​യ ജി​​ല്ല​​യാ​​യ തി​​രു​​വ​​ന​​ന്ത​​പു​​രം 34 കൗ​​മാ​​ര പ്ര​​തി​​ഭ​​ക​​ളെ​​യാ​​ണ് പോ​​രാ​​ട്ട​​ത്തി​​ന് ഇ​​റ​​ങ്ങു​​ന്ന​​ത്. ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​വീ​​ര്യം കാ​​ഴ്ച​വ​​യ്ക്കു​​ന്ന എ​​റ​​ണാ​​കു​​ള​​ത്തി​​നാ​​യി മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത് 32 താ​​ര​​ങ്ങ​​ളാ​​ണ്.