+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിവികളെ കൂട്ടിലടച്ച് വനിതകളും

മൗ​ണ്ട് മൗ​ന്‍ഗ​നൂ​യി: ഇ​ന്ത്യ​യു​ടെ പു​രു​ഷ​ന്മാ​ര്‍ക്കു പി​ന്നാ​ലെ വ​നി​ത​ക​ളും ന്യൂ​സി​ല​ന്‍ഡി​ല്‍ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര നേ​ടി. ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യു​ള്ള ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍
കിവികളെ കൂട്ടിലടച്ച് വനിതകളും
മൗ​ണ്ട് മൗ​ന്‍ഗ​നൂ​യി: ഇ​ന്ത്യ​യു​ടെ പു​രു​ഷ​ന്മാ​ര്‍ക്കു പി​ന്നാ​ലെ വ​നി​ത​ക​ളും ന്യൂ​സി​ല​ന്‍ഡി​ല്‍ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര നേ​ടി. ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യു​ള്ള ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ എ​ട്ട് വി​ക്ക​റ്റ് ജ​യ​ത്തോ​ടെ​യാ​ണ് മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-0ന് ​സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും സ്മൃ​തി മ​ന്ദാ​ന​യാ​ണ് (90 നോട്ടൗട്ട്) ഇ​ന്ത്യ​ക്ക് അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്. ഇ​ത്ത​വ​ണ ക്യാ​പ്റ്റ​ന്‍ മി​താ​ലി രാ​ജി​നൊ​പ്പം (63 നോട്ടൗട്ട്) ചേ​ര്‍ന്നാ​ണ് മ​ന്ദാ​ന ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

ന്യൂ​സി​ല​ന്‍ഡ് 44.2 ഓ​വ​റി​ല്‍ 161ന് ​ഓ​ള്‍ഔ​ട്ട്. ഇ​ന്ത്യ 35.2 ഓ​വ​റി​ല്‍ ഇ​ന്ത്യ ര​ണ്ടു വി​ക്ക​റ്റി​ന് 166. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ന്യൂ​സി​ല​ന്‍ഡി​നെ ബാ​റ്റിം​ഗി​നു വി​ട്ടു. ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി മി​ക​വ് തെ​ളി​യി​ച്ച​തോ​ടെ കി​വീ​സി​നു ത​ക​ര്‍ച്ച​യാ​യി​രു​ന്നു. സ്‌​കോ​ര്‍ തു​റ​ക്കും​മു​മ്പേ ഓ​പ്പ​ണ​ര്‍ സൂ​സി ബേ​റ്റ്‌​സി​നെ ന​ഷ്ട​മാ​യി. അ​ഞ്ചു വി​ക്ക​റ്റി​ന് 62 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്ന കി​വീ​സി​നെ എ​മി സാ​റ്റേ​ര്‍ത്‌​വെ​യ്റ്റ​നും ലെ​യ് കാ​സ്‌​പെ​റെ​ക്കു​മാ​ണ് വ​ന്‍ ത​ക​ര്‍ച്ച​യി​ല്‍നി​ന്നു ര​ക്ഷി​ച്ച​ത്. 71 റ​ണ്‍സ് എ​ടു​ത്ത സാ​റ്റേ​ര്‍ത്‌​വെ​യ്റ്റാ​ണ് ന്യൂ​സി​ല​ന്‍ഡി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. പേ​സ​ര്‍ ജു​ലാ​ന്‍ ഗോ​സ്വാ​മി മൂ​ന്നും സ്പി​ന്ന​ര്‍മാ​രാ​യ എ​ക്ത ബി​ഷ്ത്, ദീ​പ്തി ശ​ര്‍മ, പൂ​നം യാ​ദ​വ് എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

അ​നാ​യാ​സ ജ​യം തേ​ടി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ തു​ട​ക്ക​വും മോ​ശ​മാ​യി​രു​ന്നു. സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ 15 റ​ണ്‍സ് എ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ണു. ഓ​പ്പ​ണ​ര്‍ ജെ​മി​മ റോ​ഡ്രി​ഗ​സ് (0), ദീ​പ്തി ശ​ര്‍മ (8) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. മ​ന്ദാ​ന​യ്ക്കു കൂ​ട്ടാ​യി പ​രി​ച​യ​സ​മ്പ​ന്ന​യാ​യ മി​താ​ലി എ​ത്തി​യ​തോ​ടെ മ​ത്സ​രം ഇ​ന്ത്യ​യു​ടെ വ​രു​തി​യി​ലാ​യി. ഇ​രു​വ​രും ചേ​ര്‍ന്ന ത​ക​ര്‍ക്ക​പ്പെ​ടാ​ത്ത മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 151 റ​ണ്‍സാ​ണ് പി​റ​ന്ന​ത്.

മി​ക​ച്ച ഫോ​മി​ല്‍ തു​ട​രു​ന്ന മ​ന്ദാ​ന ക​ഴി​ഞ്ഞ 10 ഏ​ക​ദി​ന​ത്തി​ല്‍നി​ന്നു നേ​ടു​ന്ന എ​ട്ടാ​മ​ത്തെ അ​ര്‍ധ സെ​ഞ്ചു​റി​യാ​ണ്. കി​വീ​സി​നെ​തി​രേ​യു​ള്ള ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ 105 റ​ണ്‍സ് നേ​ടി​യി​രു​ന്നു. 82 പ​ന്തി​ല്‍നി​ന്ന് 90ലെ​ത്തി​യ മ​ന്ദാ​ന 13 ഫോ​റും ഒ​രു സി​ക്‌​സും നേ​ടി. മ​റു​വ​ശ​ത്തു​നി​ന്ന മി​താ​ലി 111 പ​ന്തി​ല്‍നി​ന്നാ​ണ് 63 റ​ണ്‍സ് നേ​ടി​യ​ത്. നാ​ലു ഫോ​റും ര​ണ്ടു സി​ക്‌​സും ക്യാ​പ്റ്റ​ന്‍റെ ഇ​ന്നിം​ഗ്‌​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. സി​ക്‌​സ് നേ​ടി​ക്കൊ​ണ്ടാ​ണ് മി​താ​ലി വി​ജ​യ​റ​ണ്‍ കു​റി​ച്ച​ത്.