+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​​ര്യ​​വ​​ട്ട​​ത്ത് ഇ​​ന്ത്യ മാ​​ത്രം!

തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ര്യ​​വ​​ട്ടം അ​​ന്താ​​രാ​​ഷ്‌​ട്ര ​സ്റ്റേ​​ഡി​​യ​​ത്തി​​ൽ നാ​​ലാം ഏ​​ക​​ദി​​ന​​ത്തി​​ലും ഇ​​ന്ത്യ എ​​യ്ക്ക് മു​​ന്നി​​ൽ ഇം​ഗ്ല​​ണ്ട് ല​​യ​​ണ്‍​സി​​ന് ദ​​യ​​നീ​​യ പ​​രാ​​
കാ​​ര്യ​​വ​​ട്ട​​ത്ത് ഇ​​ന്ത്യ മാ​​ത്രം!
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ര്യ​​വ​​ട്ടം അ​​ന്താ​​രാ​​ഷ്‌​ട്ര ​സ്റ്റേ​​ഡി​​യ​​ത്തി​​ൽ നാ​​ലാം ഏ​​ക​​ദി​​ന​​ത്തി​​ലും ഇ​​ന്ത്യ എ​​യ്ക്ക് മു​​ന്നി​​ൽ ഇം​ഗ്ല​​ണ്ട് ല​​യ​​ണ്‍​സി​​ന് ദ​​യ​​നീ​​യ പ​​രാ​​ജ​​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഇം​ഗ്ല​​ണ്ട് ല​​യ​​ണ്‍​സ് ഉ​​യ​​ർ​​ത്തി​​യ 221 റ​​ണ്‍​സ് എ​​ന്ന വെ​​ല്ലു​​വി​​ളി നാ​​ലു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ഇ​​ന്ത്യ മ​​റി​​ക​​ട​​ന്നു. ഇ​​തോ​​ടെ അ​​ഞ്ച് ഏ​​ക​​ദി​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട പ​​ര​​ന്പ​​ര​​യി​​ൽ നാ​​ലും ഇ​​ന്ത്യ നേ​​ടി.

ഇം​​ഗ്ല​ണ്ട് ഉ​​യ​​ർ​​ത്തി​​യ 221 റ​​ണ്‍​സ് മ​​റി​​ക​​ട​​ക്കാ​​നാ​​യി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ക്ക് ആ​​ദ്യ വി​​ക്ക​​റ്റ് എ​​ട്ടു റ​​ണ്‍​സ് സ്കോ​​ർ ചെ​​യ്ത​​പ്പോ​​ൾ ന​​ഷ്ട​​മാ​​യി. 1.4-ാം ഓ​​വ​​റി​​ൽ ആ​​ർ.​​ഡി ഗെ​​യ്ക് വാ​​ദി​​നെ ലൂ​​യി​​സ് ഗ്രി​​ഗ​​റി​​യു​​ടെ പ​​ന്തി​​ൽ വി​​ൽ ജാ​​ക്സ് പി​​ടി​​ച്ചു പു​​റ​​ത്താ​​ക്കി. എ​​ന്നാ​​ൽ, തു​​ട​​ർ​​ന്നെ​​ത്തി​​യ റി​​ക്കി ഭൂ​​യി​​യു​​മാ​​യി ഓ​​പ്പ​​ണ​​ർ കെ.​​എ​​ൽ. രാ​​ഹു​​ൽ ഇ​​ന്ത്യ​​ൻ സ്കോ​​ർ 50 ക​​ട​​ത്തി. ഇ​​ന്ത്യ 67 റ​​ണ്‍​സി​​ൽ നി​​ൽ​​ക്കെ​​യാ​​ണ് ഭൂ​​യി​​യെ സ്റ്റീ​​വ് മു​​ല്ലേ​​നി സാം ​​ബി​​ല്ലിം​​ഗ്സി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ച​​ത്. തു​​ട​​ർ​​ന്നെ​​ത്തി​​യ എ.​​ആ​​ർ. ഭ​​വാ​​നി കാ​​ര്യ​​മാ​​യ സ്കോ​​റിം​​ഗ് ന​​ട​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. 12 റ​​ണ്‍​സ് എ​​ടു​​ത്ത ഭ​​വാ​​നി​​യെ വി​​ൽ ജാ​​ക്സി​​ന്‍റെ പ​​ന്തി​​ൽ അ​​ല​​ക്സ് ഡേ​​വി​​സ് പി​​ടി​​ച്ച് പു​​റ​​ത്താ​​ക്കി. ഇ​​ന്ത്യ​​യു​​ടെ സ്കോ​​ർ 102ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ 42 റ​​ണ്‍​സ് എ​​ടു​​ത്ത കെ.​​എ​​ൽ. രാ​​ഹു​​ലി​​നെ വി​​ൽ ജാ​​ക്സ് മ​​ട​​ക്കി. തു​​ട​​ർ​​ന്നെ​​ത്തി​​യ ഋ​​ഷ​​ഭ് പ​​ന്തും ദീ​​പ​​ക് ജ​​ഗ്ബീ​​ർ ഹൂ​​ഡെ​​യും ചേ​​ർ​​ന്നു​​ള്ള സെ​​ഞ്ചു​​റി കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഇ​​ന്ത്യ എ ​​ടീ​​മി​​നെ വി​​ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത്. 27.3 ഓ​​വ​​റി​​ൽ നാ​​ലു വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യ ഇ​​ന്ത്യ​​യെ 46.3 ഓ​​വ​​റി​​ൽ ഈ ​​കൂ​​ട്ടു​​കെ​​ട്ട് വി​​ജ​​യ​​ത്തി​​ൽ എ​​ത്തി​​ച്ചു.

നേ​​ര​​ത്തേ ടോ​​സ് നേ​​ടി​​യ ഇം​​ഗ്ല​​ണ്ട് ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഓ​​പ്പ​​ണ​​ർ​​മാ​​ർ കാ​​ര്യ​​മാ​​യ അ​​ടി​​ത്ത​​റ ഒ​​രു​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​താ​​ണ് ഇ​​ത്ത​​വ​​ണ​​യും ഇം​​ഗ്ല​​ണ്ടി​​ന്‍റെ സ്കോ​​റിം​​ഗ് മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കി​​യ​​ത്. ഇം​​ഗ്ല​ണ്ടി​​നു വേ​​ണ്ടി ഒ​​ലീ പോ​​പ്പ് (65 റ​​ണ്‍​സ്), സ്റ്റീ​​വ​​ൻ മു​​ല്ലേ​​നി (58 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രാ​​ണ് കൂ​​ടു​​ത​​ൽ റ​​ണ്‍​സ് എ​​ടു​​ത്ത​​ത്. എ​​ട്ടു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ലാ​​ണ് ഇം​​ഗ്ല​ണ്ട് 221 റ​​ണ്‍​സ് സ്കോ​​ർ ചെ​​യ്ത​​ത്.

തോ​​മ​​സ് വ​​ർ​​ഗീ​​സ്