മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരമായ സ്പെയിനിന്റെ റാഫേൽ നദാൽ സെമിയിൽ. അമേരിക്കയുടെ പുതിയ താരോദയമായ ഫ്രാൻസെസ് തിയാഫോയെ കീഴടക്കിയാണ് നദാൽ സെമിയിൽ ഇടംപിടിച്ചത്. 6-3, 6-4, 6-2നായിരുന്നു റാഫയുടെ ജയം. റോജർ ഫെഡററെ പ്രീക്വാർട്ടറിൽ അട്ടിമറിച്ച ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസും സെമിയിലേക്ക് മുന്നേറി. 14-ാം സീഡായ സിറ്റ്സിപാസ് 22-ാം സീഡായ സ്പെയിനിന്റെ റോബർട്ടോ ബൗറ്റിസ്റ്റ അഗതിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്. സ്കോർ: 7-5, 4-6, 6-4, 7-6(7-2).
വനിതാ സിംഗിൾസിൽ എട്ടാം സീഡ് പെട്ര ക്വിറ്റോവ സെമിയിൽ ഇടംപിടിച്ചു. ഓസ്ട്രേലിയയുടെ അഷ്ലിംഗ് ബാർതിയെ നേിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയായിരുന്നു ചെക് താരമായ ക്വിറ്റോവയുടെ സെമി പ്രവേശനം. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന ഡബ്ല്യുടിഎ റാങ്കിംഗിൽ സിമോണ ഹാലെപ്പ് ഒന്നിൽനിന്ന് ഇറങ്ങുമെന്ന് ഉറപ്പായി.
സീഡ് ചെയ്യപ്പെടാത്ത അമേരിക്കൻ താരമായ ഡാനിയേല റോസ് കോളിൻസും സെമിയിൽ പ്രവേശിച്ചു. റഷ്യയുടെ അനസ്തേഷ്യ പൗലിചെങ്കോവയെ 2-6, 7-5, 6-1നു കീഴടക്കിയായിരുന്നു അമേരിക്കൻ താരത്തിന്റെ സെമിയിലേക്കുള്ള മുന്നേറ്റം.