ലണ്ടന്‍: ഹാരി വിന്‍ക്സ് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ടോട്ടനം 2-1ന് ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. പരിക്കിനെത്തുടര്‍ന്ന് സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ഇല്ലാതെയാണ് ടോട്ടനം ഇറങ്ങിയത്. മാര്‍ച്ച് വരെ കെയ്ന്‍ കളിക്കാനാവില്ല. ഇംഗ്ലണ്ട് നായകനു പകരം ഫെര്‍ണാണ്ടോ ലെറന്റേ ആദ്യ പതിനൊന്നില്‍ ഇടംപിടിച്ചു. അപൂര്‍വമായിട്ടാണ് ലോറന്റേയ്ക്ക് ആദ്യ പതിനൊന്നില്‍ സ്ഥാനം ലഭിക്കുന്നത്.
17-ാം മിനിറ്റിൽ ലോറന്റേയുടെ സെല്‍ഫ് ഗോളില്‍ ഫുള്‍ഹാം മുന്നിലെത്തി. കെയ്ന്‍, സണ്‍ ഹ്യൂംഗ് മിന് എന്നിവരില്ലാതെ ഇറങ്ങിയ ടോട്ടനത്തിന്റെ രണ്ട് മികച്ച ഗോളവസരങ്ങളും ലോറന്റേ നഷ്ടമാക്കി. എന്നാല്‍, 51-ാം മിനിറ്റില്‍ ഡെലെ അലി ടോട്ടനത്തിന് സമനില നല്കി. സീസണിലെ ആദ്യ സമനിലയുമായി ടോട്ടനം കളി അവസാനിപ്പിക്കുമെന്നു തോന്നിയപ്പോള്‍ 90+3-ാം മിനിറ്റില്‍ വിന്‍ക്സ് വിജയ ഗോള്‍ കുറിച്ചു.