അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ജപ്പാനും ഇറാനും ഓസ്ട്രേലിയയും ക്വാര്‍ട്ടര്‍. പ്രീക്വാര്‍ട്ടറില്‍ ജപ്പാന് 1-0നു സൗദി അറേബ്യയെയും ഇറാന് 2-0ന് ഒമാനെയും പരാജയപ്പെടുത്തി. ടക്ഹിറോ ടോമിയാസു 20-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ജപ്പാന്റെ ജയം. ഇറാനുവേണ്ടി അലിറെസ ജഹാന്‍ബാക്ഷ് (32-ാം മിനിറ്റ്), അഷ്കാന്‍ ഡെജാഗ് (41-ാം മിനിറ്റ് പെനല്‍റ്റി) എന്നിവരാണ് ഗോള്‍ നേടിയത്. ക്വാർട്ടറിൽ ജപ്പാന്റെ എതിരാളി വിയറ്റ്നാമാണ്. ഇറാൻ ചൈനയെ നേരിടും.
ഷൂട്ടൗട്ടിൽ 4-2ന് ഉസ്ബക്കിസ്ഥാനെ കീഴടക്കിയാണ് ഓസ്ട്രേലിയ ക്വാർട്ടറിൽ പ്രവേശിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ പിറക്കാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിൽ 4-2ന് ഉസ്ബക്കിസ്ഥാനെ കീഴടക്കിയാണ് ഓസ്ട്രേലിയ ക്വാർട്ടറിൽ പ്രവേശിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ പിറക്കാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.