നേപ്പിയർ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരന്പരയിലെ ആദ്യ മത്സരം നടക്കുന്ന നേപ്പിയർ ബാറ്റ്സ്മാന്മാരുടെ തകർത്താട്ടം കാണാൻ സാധിക്കുമെന്ന് വിലയിരുത്തൽ. നേപ്പിയറിലെ മക്ലീൻ പാർക്ക് പിച്ചിൽ മുന്‍പ് നടന്ന മത്സരങ്ങളിൽ റണ്ണൊഴുകിയിരുന്നു.
എന്നാൽ, ആദ്യ ഓവറുകളിൽ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യും. അതിനാൽ തുടക്കത്തിൽ വിക്കറ്റ് വീഴ്ചയ്ക്കും സാധ്യതുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ നല്കുന്ന സൂചന. റണ്ണൊഴുകുമെന്ന് ചൂണ്ടികാണിക്കാൻ കാരണം സൂപ്പർ സ്മാഷ് ട്വന്റി-20യിലെ ഒരു മത്സരത്തിൽ 432 റണ്‍സ് പിറന്നിരുന്നു. സമാനമായ പിച്ചാണ് ഇന്ത്യ-കിവീസ് മത്സരത്തിനും ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.