ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായ ഒലെ ഗണ്ണർ സോൾഷെയറിന് തുടർവിജയ റിക്കാർഡ്. ചുമതലയേറ്റശേഷം ഇതുവരെ നടന്ന ആറ് പ്രീമിയർ ലീഗ് മത്സരത്തിലും യുണൈറ്റഡിനെ ജയിപ്പിക്കാൻ സോൾഷെയറിനായി. ഇതോടെ 1945ൽ തുടർച്ചയായി അഞ്ച് ആദ്യ ഡിവിഷൻ മത്സരങ്ങളിൽ യുണൈറ്റഡിനെ ജയിപ്പിച്ച മാറ്റ് ബസ്ബിയുടെ റിക്കാർഡ് സോൾഷെയർ മറികടന്നു.
പ്രീമിയർ ലീഗ് ചരിത്രത്തിൽ ചുമതലയേറ്റെടുത്തശേഷം തുടർച്ചയായ ആറ് മത്സരങ്ങൾ ജയിക്കുന്ന മൂന്നാമത് പരിശീലകനാണ് സോൾഷെയർ. കാർലോ ആൻസിലോട്ടി (ചെൽസി), പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി) എന്നിവരാണ് ഈ നേട്ടം മുന്പ് സ്വന്തമാക്കിയവർ.