മുംബൈ: മുംബൈ മാരത്തണ്‍ ഇന്ത്യൻ പുരുഷ വിഭാഗത്തിൽ മലയാളിതാരം ടി. ഗോപിക്ക് വെള്ളി. ഗോപിക്ക് 2:17:03 സെക്കൻഡിൽ മത്സരം പൂർത്തിയാക്കാനേ സാധിച്ചുള്ളൂ. 2:15:52 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്ന നിതേന്ദ്ര സിംഗ് റാവത്തിനാണ് സ്വർണം. കരണ്‍ സിംഗ് (2:20:10 സെക്കൻഡ്) വെങ്കലം കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ റിക്കാർഡ് സമയം കുറിച്ച് സുധ സിംഗ് സ്വർണത്തിൽ മുത്തമിട്ടു. 2:34:56 സെക്കൻഡിലാണ് സുധ സിംഗ് മത്സരം പൂർത്തിയാക്കിയത്. ജ്യോതി ഗാവത് (2:45:48), ജിഗ് മത് ഡോൾമ (3:10:43) എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി.