കംഗാരു വേട്ട വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇനി ഉന്നംവയ്ക്കുന്നത് കിവികളെ. നവംബർ 21 മുതൽ കംഗാരുക്കളുടെ നാട്ടിൽ ബാറ്റും ബോളും ആയുധമാക്കിയ വിരാട് കോഹ്ലിയും കൂട്ടരും ചരിത്രം കുറിച്ചാണ് അവിടുന്ന് മടങ്ങുന്നത്. ഓസ്ട്രേലിയയിൽനിന്ന് ടീം ഇന്ത്യ പറക്കുക തൊട്ടടുത്ത രാജ്യമായ ന്യൂസിലൻഡിലേക്ക്.
ജനുവരി 18ന് ഓസീസ് പര്യടനത്തിലെ അവസാന ഏകദിനവും പൂർത്തിയാക്കിയ ഇന്ത്യയുടെ കിവീസ് പോരാട്ടത്തിന് ബുധനാഴ്ച തുടക്കമാകും. അഞ്ച് ഏകദിനവും മൂന്ന് ട്വന്റി-20യുമാണ് ന്യൂസിലൻഡിൽ ഇന്ത്യൻ ടീം കളിക്കുക. നേപ്പിയറിൽ ബുധനാഴ്ച നടക്കുന്ന ഏകദിനത്തോടെ പരന്പരയ്ക്ക് തുടക്കമാകും.
ഓസീസ് പര്യടനത്തിൽ ട്വന്റി-20യിലും ടെസ്റ്റിലും ഏകദിനത്തിലും വെന്നിക്കൊടി പാറിച്ചാണ് ഇന്ത്യൻ ടീം കിവികളുടെ നാട്ടിലെത്തുന്നത്. മൂന്ന് മത്സര ട്വന്റി-20 1-1 സമനിലയായപ്പോൾ ടെസ്റ്റ്, ഏകദിന പരന്പരകൾ 2-1ന് ഇന്ത്യ സ്വന്തമാക്കി ചരിത്രം കുറിച്ചു. അതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ന്യൂസിലൻഡ് പര്യടനത്തിനിറങ്ങുക.
ലോകകപ്പ് മുന്നൊരുക്കം
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മേയ് 30 മുതൽ ജൂലൈ 14വരെ നടക്കുന്ന ഏകദിന ലോകകപ്പിനു മുന്പുള്ള ഇന്ത്യയുടെ അവസാന വിദേശ പരന്പരയാണ് ന്യൂസിലൻഡിലേത്.
ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ സഹാചര്യവുമായി സമാനമാണ് ഇംഗ്ലണ്ടിലുമെന്നത് ഇന്ത്യക്ക് ഗുണകരമായേക്കും.
സതാംപ്ടണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ എന്നിവയെയും ഇന്ത്യ നേരിടും. ലോകകപ്പിനു തൊട്ടുമുന്പ് ഓസ്ട്രേലിയ ഇന്ത്യയിലേക്ക് വരുന്നുണ്ട്. അഞ്ച് ഏകദിനങ്ങളാണ് ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കുക.
ടോപ് സ്കോറർമാർ
താരം, മത്സരം, ഇന്നിംഗ്സ്, റണ്സ്, ശരാശരി എന്ന ക്രമത്തിൽ
എം.എസ്. ധോണി 3 3 193 64.33
രോഹിത് ശർമ 3 3 185 61.66
വിരാട് കോഹ്ലി 3 3 153 51.00
കേദാർ ജാദവ് 1 1 61 -
ശിഖർ ധവാൻ 3 3 55 18.33
വിക്കറ്റ് വേട്ടക്കാർ
താരം, മത്സരം, വിക്കറ്റ്, മികച്ച പ്രകടനം എന്ന ക്രമത്തിൽ
ഭുവനേശ്വർ കുമാർ 3 3 8 4/45
യുസ്വേന്ദ്ര ചാഹൽ 1 1 6 6/42
മുഹമ്മദ് ഷാമി 3 3 5 4/26
കുൽദീപ് യാദവ് 2 2 3 2/54
രവീന്ദ്ര ജഡേജ 3 3 2 1/48