ചണ്ഡിഗഡ്: ഐ ലീഗ് ഫുട്ബോളിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ പിറന്ന ഗോളിൽ ഗോകുലം കേരള എഫ്സിക്കു സമനില. നിലവിലെ ചാന്പ്യന്മാരായ മിനർവ പഞ്ചാബ് ആണ് 90+4-ാം മിനിറ്റിലെ ഗോളിൽ ഗോകുലത്തെ സമനിലയിൽ പിടിച്ചത്. 84-ാം മിനിറ്റിൽ മാർകസ് ജോസഫ് നേടിയ ഗോളിൽ ഗോകുലം വിജയമുറപ്പിച്ചിരിക്കെയാണ് ഏവരേയും ഞെട്ടിച്ച മിനർവയുടെ സമനില ഗോൾ വന്നത്.
മറ്റൊരു മത്സരത്തിൽ ഷില്ലോംഗ് ലാജോംഗിനെ 0-1ന് റിയൽ കാഷ്മീർ പരാജയപ്പെടുത്തി. 74-ാം മിനിറ്റിൽ ആരോണ്‍ കത്തേബാണ് റിയൽ കാഷ്മീരിന്റെ ഗോൾ നേടിയത്.
ലീഗിൽ 13 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി മിനർവ ഏഴാം സ്ഥാനത്തും 11 പോയിന്റോടെ ഗോകുലം ഒന്‍പതാം സ്ഥാനത്തും തുടരുന്നു. 30 പോയിന്റുള്ള ചെന്നൈ സിറ്റിയാണ് ലീഗിന്റെ തലപ്പത്ത്. 13 മത്സരങ്ങളിൽനിന്ന് റിയൽ കാഷ്മീരിന് 25 പോയിന്റുണ്ട്.