ക്വലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് സെമിയിൽ ഇന്ത്യയുടെ സൈന നെഹ്വാൾ പുറത്ത്. ഒളിന്പിക്, ലോക ചാന്പ്യനായ സ്പെയിനിന്റെ കരോളിൻ മാരിനാണ് സൈനയെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയത്. 40 മിനിറ്റ് നീണ്ട മത്സരത്തിൽ 16-21, 13-21നായിരുന്നു സൈനയുടെ തോൽവി.