ന്യൂഡൽഹി: പ്രഫഷണൽ ബോക്സിംഗ് രംഗത്ത് ഇന്ത്യയുടെ വിജേന്ദർ സിംഗിനു പിന്നാലെ വികാസ് കൃഷനും വരവറിയിച്ചു. പ്രഫഷണൽ ബോക്സിംഗിൽ തന്റെ ആദ്യ മത്സരത്തിൽ വികാസ് കൃഷനു വിജയത്തുടക്കം. ന്യൂയോർക്കിൽ നടന്ന മത്സരത്തിൽ അമേരിക്കയുടെ സ്റ്റീവൻ ആൻഡ്രേഡിനെയാണ് ഇന്ത്യൻ താരം ഇടിച്ചിട്ടത്. ഇരുപത്താറുകാരനായ വികാസ് ഏഷ്യൻ, കോമണ്‍വെൽത്ത് ഗെയിംസുകളിൽ ഇന്ത്യക്കായി സ്വർണം സ്വന്തമാക്കിയിട്ടുണ്ട്.