യുസ്വേന്ദ്ര ചാഹലിന്റെ കുത്തിത്തിരിയുന്ന പന്തുകൾക്കു മുന്നിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് ഉത്തരമില്ലായിരുന്നു. മൂന്ന് മത്സര പരന്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും ഇടംലഭിക്കാതിരുന്ന ചാഹൽ, ഓസീസ് ബാറ്റ്സ്മാന്മാരെ കറക്കി വീഴ്ത്തിയപ്പോൾ നിർണായക പോരാട്ടത്തിൽ വിജയം ഇന്ത്യക്കൊപ്പം നിന്നു. 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ചാഹലിന്റെ ബൗളിംഗാണ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. കളിയിലെ താരമായതും ചാഹൽതന്നെ. മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ മികച്ച ബൗളിംഗ് പ്രകടനം എന്നതുൾപ്പെടെ നിരവധി നേട്ടങ്ങളും ഈ ഇരുപത്തെട്ടുകാരൻ ഇന്നലെ സ്വന്തമാക്കി. ഏകദിനത്തിൽ ചാഹലിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു മെൽബണിലേത്.
വിദേശത്ത് ഏകദിനത്തിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ചാഹൽ. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ 22 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് ചാഹൽ സ്വന്തമാക്കിയിരുന്നു.
ഓസീസിനെതിരേ അവരുടെ മണ്ണിൽ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ചാഹൽ കാഴ്ചവച്ച 42 റണ്‍സിനു ആറ് വിക്കറ്റ്. 2004 ൽ അജിത് അഗാർക്കറും മെൽബണിൽ 42 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
ഏകദിനത്തിലും, ട്വന്റി-20 യിലും ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളർ എന്ന നേട്ടം ചാഹൽ സ്വന്തമാക്കി. ശ്രീലങ്കയുടെ അജാന്ത മെൻഡിസാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്.
ഏകദിനത്തിൽ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ചാഹൽ സ്വന്തമാക്കി. കുൽദീപ് യാദവിനെ ഒഴിവാക്കിയാണ് ചാഹലിനെ മൂന്നാം ഏകദിനത്തിൽ ഉൾപ്പെടുത്തിയത്.
ഓസ്ട്രേലിയയിൽ ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ ബൗളറാണ് ചഹൽ. ഷെയിൻ വോണ്‍, സഖ്ലെയിൻ മുഷ്താഖ് തുടങ്ങിയവരാണ് ഈ നേട്ടത്തിൽ ചാഹലിനൊപ്പമുള്ളത്.