ബംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുൻ ചാന്പ്യന്മാരായ കർണാടക സെമിയിൽ പ്രവേശിച്ചു. രാജസ്ഥാനെ ആറ് വിക്കറ്റിനു കീഴടക്കിയാണ് കർണാടകയുടെ സെമി പ്രവേശനം. സ്കോർ: രാജസ്ഥാൻ 224, 222. കർണാടക 263, നാല് വിക്കറ്റ് നഷ്ടത്തിൽ 185. ഇതോടെ കേരളത്തിനു പിന്നാലെ കർണാടകയും സെമിയിൽ പ്രവേശിച്ചു. ഇവരുടെ സെമി എതിരാളികളുടെ ചിത്രം ഇന്ന് വ്യക്തമാകും.