തൊടുപുഴ: കേരള ക്രിക്കറ്റ് അസോസിയേഷനും സ്പോർട്സ് എക്സോട്ടിക്കയും സംയുക്തമായി സംഘടിപ്പിച്ച കേരള കോളജ് പ്രീമിയർ ലീഗ് ട്വന്റി -20 ക്രിക്കറ്റ് ചാന്പ്യൻഷിപ്പിന്റെ മധ്യമേഖല മൽസര ഫൈനലിൽ തേവര സേക്രഡ് ഹാർട്ട് കോളജ് ജേതാക്കളായി. തൊടുപുഴ തെക്കുംഭാഗം കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളമശേരി സെന്റ് പോൾസ് കോളജിനെയാണ് തേവര പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത സെന്റ് പോൾസ് കോളജ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 137 റണ്‍സ് നേടി. തേവര കോളജ് 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.
ആദ്യം ബാറ്റ് ചെയ്ത സെന്റ് പോൾസ് കോളജ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 137 റണ്‍സ് നേടി. തേവര കോളജ് 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.