മെല്‍ബണ്‍: ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നേടി ചരിത്രം കുറിച്ച ഇന്ത്യ ആദ്യ ഏകദിന പരമ്പര ജയം ലക്ഷ്യമിട്ടിറങ്ങുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരമായ മൂന്നാം ഏകദിനം ഇന്നാണ്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇപ്പോള്‍ ഇരുടീമും ഒാരോ ജയം നേടിയിട്ടുണ്ട്. സിഡ്നിയില്‍ ഓസ്ട്രേലിയ 34 റണ്‍സിനു ജയിച്ചപ്പോള്‍ അഡ്ലെയ്ഡില് ഇന്ത്യ ആറു വിക്കറ്റിനു ജയിച്ചു.
ഇന്ത്യക്ക് ഇതുവരെ ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര ജയിക്കാനായിട്ടില്ല. രണ്ടു തവണ ഏകദിന ടൂര്‍ണമെന്റുകളില്‍ ജയിച്ചിട്ടുണ്ട്- 1985ലെ ലോക ചാമ്പ്യന്‍ഷിപ്പിലും 2008ലെ സിബി സീരീസിലും. 2016ലെ ഏകദിന പരമ്പരയില്‍ ഇന്ത്യ 4-1ന് പരാജയപ്പെടുകയായിരുന്നു.
മെല്‍ബണില്‍ ജയിക്കാനായാല്‍ ഈ പര്യടനത്തില്‍ ഇന്ത്യക്ക് ഒരു പരമ്പരയും നഷ്ടമാക്കാതെ നാട്ടില്‍ തിരിച്ചെത്താം. മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 1-1ന് സമനിലയായി. ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ നേടി.
ഏകദിന പരമ്പരയില്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും മികവ് കാണിക്കുമ്പോള്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും പന്തുകളില്‍ നിയന്ത്രണം പുലര്‍ത്തുന്നുണ്ട്. ഒപ്പം മധ്യ ഓവറുകളില്‍ ടീമിന് ബ്രേക് ത്രൂ നല്‍കാനും വിജയിക്കുന്നുണ്ട്.
എന്നാല്‍, ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഫുള്‍ടൈം പേസറെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. മികച്ചൊരു അഞ്ചാം ബൗളറെ കണ്ടെത്താനാവാത്തതാണ് ഇന്ത്യയെ വിഷമിപ്പിക്കുന്നത്. ഖലീല്‍ അഹമ്മദിനും മുഹമ്മദ് സിറാജിനും പ്രതീക്ഷിച്ച പ്രകടനം നടത്താനായിട്ടില്ല. വിജയ് ശങ്കറും യുസ്വേന്ദ്ര ചാഹലും അവസരം കാത്തിരിക്കുന്നുണ്ട്.
ബാറ്റിംഗ് നിരയില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. ദിനേഷ് കാര്‍ത്തിക്കിനെയോ അമ്പാടി റായുഡുവിനെയോ മാറ്റി കേദാര്‍ ജാദവിനെ ഇറക്കിയേക്കും. രണ്ടാം ഏകദിനത്തില്‍ കാര്‍ത്തിക് മികച്ച പ്രകടനം നടത്തിയിരുന്നു. റായുഡുവിന് മത്സരം ഗംഭീരമാക്കാനായില്ലെങ്കിലും നാലാം നമ്പറായി താരത്തെ നിലനിര്‍ത്തിയേക്കും. തുടര്‍ച്ചയായ രണ്ടു അര്‍ധ സെഞ്ചുറിയുമായി മഹേന്ദ്ര സിംഗ് ധോണി ഫോമിലാണെന്നു തെളിയിച്ചു.
ഓസ്ട്രേലിയയെ പരിക്ക് വലയ്ക്കുന്നുണ്ട്. പുറം വേദനയുള്ള ജേസന്‍ ബെഹറെന്ഡ്രോഫിനു പകരം ബില്ലി സ്റ്റാന്‍ലേക് ഇറങ്ങിയേക്കും. ആരോണ്‍ ഫിഞ്ച്-അലക്സ് കാരെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍നിന്ന് റണ്‍സ് അധികമെത്താത്തതാണ് ഓസീസിനെ ബുദ്ധിമുട്ടിക്കുന്നത്.