+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രോ ​​​വോ​​​ളി​​​ബോ​​​ൾ ലീ​​​ഗ് : കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സ് ജഴ്സി​യും ടീം ​സോം​ഗും അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി : ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്രോ ​​​വോ​​​ളി​​​ബോ​​​ൾ ലീ​​​ഗി​​​ൽ (പി​​വി​​എ​​ൽ)​​കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​ന്തം ടീ​​​മാ​​​യ കൊ​​​ച്ചി ബ്ലൂ ​​​സ്പൈ​
പ്രോ ​​​വോ​​​ളി​​​ബോ​​​ൾ ലീ​​​ഗ് : കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സ് ജഴ്സി​യും  ടീം ​സോം​ഗും അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി : ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്രോ ​​​വോ​​​ളി​​​ബോ​​​ൾ ലീ​​​ഗി​​​ൽ (പി​​വി​​എ​​ൽ)​​കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​ന്തം ടീ​​​മാ​​​യ കൊ​​​ച്ചി ബ്ലൂ ​​​സ്പൈ​​​ക്കേ​​​ഴ്സി​​​ന്‍റെ ടീം ​​​ജഴ്സി​​​യും ടീം ​​​സോം​​​ഗും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കൊ​​​ച്ചി​ ഗ്രാ​​ൻ​​ഡ് ഹ​​​യാ​​​ത്ത് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ടീം ​​​ഉ​​​ട​​​മ​​​ക​​​ളാ​​​യ മു​​​ത്തൂ​​​റ്റ് പാ​​​പ്പ​​​ച്ച​​​ൻ ഗ്രൂ​​​പ്പി​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ തോ​​​മ​​​സ് മു​​​ത്തൂ​​​റ്റ്, തോ​​​മ​​​സ് ജോ​​​ണ്‍ മു​​​ത്തൂ​​​റ്റ്, ജോ​​​ർ​​​ജ് മു​​​ത്തൂ​​​റ്റ്, കോ​​​ച്ച് ടി. ​​സി. ജ്യോ​​​തി​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് ജ​​​ഴ്സി​​​യു​​​ടെ​​​യും സോം​​​ഗി​​​ന്‍റെ​​​യും അ​​​വ​​​ത​​​ര​​​ണം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

പ്രോ ​​​വോ​​​ളി​​​ബോ​​​ൾ ലീ​​​ഗി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​ത് കാ​​​യി​​​ക വി​​​നോ​​​ദ​​​മാ​​​യ വോ​​​ളി​​​ബോ​​​ൾ പ​​​ഴ​​​യ​​കാ​​ല പ്ര​​താ​​പ​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന് തോ​​​മ​​​സ് മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു. അ​​​ന്താ​​​രാ​​​ഷ്‌ട്ര മേ​​​ഖ​​​ല​​​യി​​​ൽ ക​​​ഴി​​​വു തെ​​​ളി​​​യി​​​ച്ച ബ്ലൂ ​​​സ്പൈ​​​ക്കേ​​​ഴ്സി​​​ന്‍റെ താ​​​ര​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യാ​​​ണു​​​ള്ള​​​തെ​​​ന്നും അ​​ദ്ദേ​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ഡേ​​​വി​​​ഡ് ലീ, ​​​ആ​​​ന്ദ്രേ പ​​​തു​​​ക് തു​​​ട​​​ങ്ങി​​​യ വി​​​ദേ​​​ശ ക​​​ളി​​​ക്കാ​​​രു​​​ൾ​​​പ്പെ​​​ടു​​​ന്ന കൊ​​​ച്ചി ബ്ലൂ ​​​സ്പൈ​​​ക്കേ​​​ഴ്സി​​​ൽ ഇ​​​ന്ത്യ​​​ൻ ഇ​​​ന്‍റ​​​ർ നാ​​​ഷ​​​ണ​​​ലു​​​ക​​​ളാ​​​യ എ​​​സ്. പ്ര​​​ഭാ​​​ക​​​ര​​​ൻ , മോ​​​ഹ​​​ൻ ഉ​​​ഗ്ര പാ​​ണ്ഡ്യ​​​ൻ, കെ. ​​​പ്ര​​​വീ​​​ണ്‍ കു​​​മാ​​​ർ, സു​​​രേ​​​ഷ് ച​​​ന്ദ്ര കോ​​​യ് വാ​​​ൾ, മു​​​ജീ​​​ബ്, ഹ​​​രി​​​പ്ര​​​സാ​​​ദ്, മ​​​നു ജോ​​​സ​​​ഫ്, പി. ​​രോ​​​ഹി​​​ത്, ​സു​​​ജോ​​​യ് ദ​​​ത്ത, അ​​​ങ്കു​​​ർ സിം​​​ഗ്, വി​​​നാ​​​യ​​​ക് രോ​​​ഖ​​​ഡേ, എ​​​സ്.​​വി. ​ഗു​​​രു പ്ര​​​ശാ​​​ന്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ണി​​​നി​​​ര​​​ക്കും.

ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ 12 മ​​​ത്സ​​​ര​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ലും സെ​​​മി​​​ഫൈ​​​ന​​​ൽ, ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ചെ​​​ന്നൈ​​​യി​​​ലു​​​മാ​​​ണ് ന​​​ട​​​ക്കു​​ക. ആ​​​റു​ ടീ​​​മു​​​ക​​​ളാ​​​ണ് പ്രോ ​​​വോ​​​ളി​​​ബോ​​​ൾ ലീ​​​ഗി​​​ൽ പ​​​ര​​​സ്പ​​​രം ഏ​​​റ്റു​​​മു​​​ട്ടു​​ക.