ജിദ്ദ: രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹെഡര്‍ മതിയായിരുന്നു യുവന്റസിന് സൂപ്പര്‍കോപ്പ ഇറ്റാലിയാന ( ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്) നേടാന്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുവന്റസ് എസി മിലാനെ തോല്പിച്ചത്. യുവന്റസിന്റെ എട്ടാമത്തെ സൂപ്പര്‍ കപ്പാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ സൂപ്പര്‍ കപ്പ് നേടിയ ടീമെന്ന റിക്കാര്‍ഡ് യുവന്റസ് സ്വന്തമാക്കി. ഈ സീസണില്‍ യുവന്റസിനുവേണ്ടി റൊണാള്‍ഡോയുടെ 16-ാമത്തെ ഗോളാണ്. യുവന്റസിനൊപ്പം പോര്‍ച്ചുഗീസ് താരത്തിന്റെ ആദ്യ ട്രോഫിയാണ്.
സാധാരണയായി സീരി എ സീസണു മുമ്പാണ് സൂപ്പര്‍ കപ്പ് നടക്കുക. എന്നാല്‍ ഇത്തവണ 2019ലേക്കു മാറ്റുകയായിരുന്നു. സീരി എയും കോപ്പ ഇറ്റാലിയയും നേടുന്ന ടീമുകള്‍ തമ്മിലാണ് സൂപ്പര്‍ കപ്പ് മത്സരം. എന്നാല്‍ കഴിഞ്ഞ സീസണില്‍ രണ്ടു കിരീടവും യുവന്റസിനായിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ സീസണില്‍ കോപ്പ ഇറ്റാലിയയിലെ റണ്ണേഴ്സ് അപ്പായ മിലാന് സൂപ്പര്‍ കപ്പിനു യോഗ്യത നേടിയത്. പത്താം തവണയാണ് ഈ മത്സരം ഇറ്റലിക്കു വെളിയില്‍ നടത്തുന്നത്.
61-ാം മിനിറ്റില്‍ മിറാലെം പ്യാനിച്ച് ഉയര്‍ത്തി വിട്ട പന്ത് ഹെഡ് ചെയ്തു വലയിലിട്ട റൊണാള്‍ഡോ മത്സരം പിടിച്ചെടുത്തു. 73-ാം മിനിറ്റില്‍ എമറെ കാനെ ഫൗള്‍ ചെയ്തതിന് മിലാന്റെ ഫ്രാങ്ക് കെസിയ്ക്കു ചുവപ്പ് കാര്‍ഡ് കിട്ടി.