മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡും സെവിയ്യയും ക്വാര്‍ട്ടര്‍ ഫൈനലില്‍. അത്ലറ്റിക്കോ മാഡ്രിഡ് പുറത്ത്. കോപ്പ ഡെല്‍ റേയുടെ രണ്ടാം പാദത്തില്‍ ലെഗനസിനോട് 1-0ന്റെ പരാജയപ്പെട്ടെങ്കിലും റയല്‍ ക്വാര്‍ട്ടറിലെത്തി. ആദ്യപാദത്തില്‍ റയല്‍ 3-0ന് ജയിച്ചിരുന്നു. 3-1ന്റെ അഗ്രഗേറ്റിലാണ് റയലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. മാര്ട്ടിന് ബ്രേത്വെയ്റ്റ് 30-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ലെഗനസിന്റെ ജയം. റയല്‍ ഗോള്‍കീപ്പര്‍ കെയ്ലര് നവാസിന്റെ പ്രകടനമാണ് ലെഗനസിനെ കൂടുതല്‍ ഗോള്‍ നേടുന്നതില്‍നിന്ന് തടഞ്ഞത്.
രണ്ടാം പാദത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ തോറ്റ സെവിയ്യ 3-2ന്റെ അഗ്രഗേറ്റില്‍ ക്വാര്‍ട്ടറിലെത്തി. അത്ലറ്റിക് ബില്‍ബാവോ 1-0നാണ് സെവിയ്യയെ പരാജയപ്പെടുത്തിയത്. ഗോര്‍ക ഗുരുസെറ്റ (77’) ആണ് ഗോള്‍ നേടിയത്.
ആറു ഗോള്‍ പിറന്ന ആവേശകരമായ മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ 3-3ന് സമനിലയില്‍ കുരുക്കി ജിറോണ ക്വാര്‍ട്ടറിലെത്തി. ആദ്യ പാദവും 1-1ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. അത്ലറ്റിക്കോയുടെ വാന്‍ഡ മെട്രോപൊളിറ്റാനോയിലാണ് രണ്ടാം പാദം നടന്നത്. എവേ ഗോളിന്റെ അടിസ്ഥാനത്തിലാണ് ജിറോണ ക്വാര്‍ട്ടറില്‍ കടന്നത്. 12-ാം മിനിറ്റില്‍ നികോള കാലിനിച്ചിലൂടെ അത്ലറ്റിക്കോ മുന്നിലെത്തി. എന്നാല്‍ 37-ാം മിനിറ്റില്‍ വലേറി ഫെര്‍ണാണ്ടസ് ജിറോണയ്ക്കു സമനില നല്കി. 59-ാം മിനിറ്റില്‍ ക്രിസ്ത്യന്‍ സ്റ്റുവനി ജിറോണയുടെ ലീഡ് ഉയര്‍ത്തി. പകരമായി അത്ലറ്റിക്കോയ്ക്ക് എയ്ഞ്ചല്‍ കൊറേയ (66’) സമനില നല്കി. പകരക്കാരനായി ഇറങ്ങിയ ആന്ത്വാന് ഗ്രീസ്മാന് 84-ാം മിനിറ്റിലെ ഗോളിലൂടെ അത്ലറ്റിക്കോയുടെ ജയം ഉറപ്പിച്ചുവെന്നു കരുതി. പക്ഷേ ഏവരെയും ഞെട്ടിച്ചുകൊണ്ട് 88-ാം മിനിറ്റില്‍ ബോര്‍ഹ ഗാര്‍സ്യ ജിറോണയുടെ മൂന്നാം ഗോളും നേടി.